കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന് കീഴിലുള്ള ശൂരനാട് 630-ാം നമ്പർ ശ്രീചിത്തിരവിലാസം ശാഖാ ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. വഞ്ചിയിലുണ്ടായിരുന്ന പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ശാഖാ ഭാരവാഹികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.