cheating

ചാത്തന്നൂർ: പട്ടിക ജാതി വിഭാഗകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂടെതാമസിപ്പിച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ വിവാഹ തട്ടിപ്പ് വീരനായ ഇരുപതുകാരൻ പൊലീസ് പിടിയിലായി.പുനലൂർ കരവാളൂർ വിഷ്ണു ഭവനിൽ വിഘ്‌നേശിനെയാണ് (20) ചാത്തന്നൂർ എ.സി.പി ജോർജ്‌ കോശിയുടെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്‌തത്‌.

ബാർബർഷോപ്പ് തൊഴിലാളിയായ പ്രതി പുനലൂർ സ്വദേശിയായ യുവതിയെ സ്നേഹിച്ചു കൂടെ താമസിച്ചു വരികെയാണ് മുണ്ടക്കയം സ്വദേശിയായ പട്ടികജാതി വിഭാഗത്തിലുള്ള യുവതിയെ വലയിലാക്കിയത്. പുനലൂരിലെ ബന്ധുവീട്ടിൽ തങ്ങി പഠിക്കാൻ പൊയ്ക്കൊണ്ടിരുന്ന യുവതിയെ വിവാഹ വാഗ്‌ദാനം നൽകി തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. അവിടെ നിന്നും പരവൂരിൽ എത്തി നാലു വീടുകളിൽ മാറിമാറി താമസിച്ചുവരവേ പരവൂരിലെ ഭർത്താവ് ഉപേക്ഷിച്ച ഒരു കുഞ്ഞുള്ള യുവതിയുമായി ച
ങ്ങാത്തത്തിലായി. തുടർന്ന് അവരുമായി സ്ഥലംവിട്ടു. പരവൂരിൽ ഉപേക്ഷിച്ച മുണ്ടക്കയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരുമാസത്തിലേറെയായി നടന്ന അന്വേഷണത്തിൽ കൊല്ലം മാടൻ നടയ്ക്കു സമീപം ഭരണിക്കാവിലെ വാടകവീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്. ചാത്തന്നൂർ എ.സി.പി ജോർജ്‌ കോശി, എസ്.ഐ സുരേഷ്‌കുമാർ,എച്ച്.സി.പി ഒ മാരായ സന്തോഷ്‌കുമാർ, അനിൽകുമാർ, പരവൂർ എസ്.ഐ എസ്.ജയകുമാർ

എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.