table-tennis
ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ മത്സരങ്ങൾ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂളിൽ പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ളോ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി ഉദ്ഘാടനം ചെയ്തു. 13 വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിന്ന് 22 പേർ ഒക്ടോബറിൽ എറണാകുളം റീജിയണൽ സ്പോർട് സെന്ററിൽ നടക്കുന്ന സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.