oil-palm-asistent-manager
പ്ര​തീ​ഷ് പി നാ​യരെ പൊലീസ് കീഴ്പ്പെടുത്തി കൊണ്ടുപോകുന്നു

കു​ള​ത്തൂ​പ്പു​ഴ:തോ​ക്കു​ചൂ​ണ്ടി​ പൊ​ലീ​സി​നേ​യും നാട്ടുകാരെയും മ​ണി​ക്കൂ​റു​ക​ളോ​ളം വി​റ​പ്പി​ച്ച ഓ​യിൽ​പാം അ​സി​സ്റ്റന്റ് മാ​നേ​ജ​രെ മിന്നൽ നീക്കത്തിലൂടെ കീ​ഴ്‌​പ്പെ​ടു​ത്തി. ചി​ത​റ അ​രി​പ്പ​യി​ലാ​ണ് സംഭവം.ഇ​ന്ന​ലെ ഉ​ച്ച​യ്​ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് അ​രി​പ്പ​ എ​സ്റ്റേ​റ്റ് അ​സി​സ്റ്റന്റ് മാ​നേ​ജർ പ്ര​തീ​ഷ് പി നാ​യരാണ് നാ​ട്ടു​കാ​രെ​യും സ്കൂൾ​ കു​ട്ടി​ക​ളെ​യും തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തിയത്. വിവരം അറിഞ്ഞ് ക​ട​യ്​ക്കൽ പൊ​ലീ​സ് എത്തി. ഓ​യിൽ​പാം ക്വാർ​ട്ടേ​ഴ്‌​സി​ലു​ണ്ടാ​യി​രു​ന്ന പ്ര​തീ​ഷ്, സം​സാ​രി​ക്കു​ന്ന​തി​നി​ടെ പൊടുന്നനെ റി​വോൾ​വ​റെ​ടു​ത്ത് എ​സ്. ഐയ്ക്കുനേരേ ചൂ​ണ്ടി. ഉടൻ സ്ഥലംവിട്ടില്ലെങ്കിൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഗത്യന്തരമില്ലാതെ പിൻ​മാ​റി​യ പൊ​ലീ​സ് പ​ല​ത​വ​ണ​ അ​നു​ന​യി​പ്പി​ക്കാൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി.വി​വ​ര​റി​ഞ്ഞ് കൂ​ടു​തൽ നാ​ട്ടു​കാർ തടിച്ചുകൂടി.പൊ​ലീ​സി​ന്റെ നിർ​ദ്ദേ​ശ​പ്ര​കാ​രം ഫ​യർ​ഫോ​ഴ്‌​സും കൂ​ടു​തൽ പൊലീ​സു​മെ​ത്തി. നാ​ട്ടു​കാ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി. തു​ടർ​ന്ന് പൊ​ലീ​സും ഫ​യർ​ഫോ​ഴ്‌​സും​ചേർ​ന്ന് ക്വാ​ട്ടേ​ഴ്‌​സി​ന്റെ വാ​തിൽ ച​വി​ട്ടി​പൊ​ളി​ച്ചു മിന്നലാക്രമണത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. സ​ബ് ഇൻ​സ്‌​പെ​ക്ടർ സ​ജു, സ​ജീർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തീ​ഷി​നെ കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.
പി​ടി​യി​ലാ​യ പ്ര​തീ​ഷ് പൊ​ലീ​സി​നെ​തി​രെ ഭീ​ഷ​ണി തു​ട​ർ​ന്നു.​.അ​തേ​സ​മ​യം, പ്ര​തീ​ഷി​നെ സർ​വീ​സിൽ​നി​ന്ന് സ​സ്‌​പെൻ​ഡ് ചെ​യ്​തി​രി​ക്കു​ക​യാ​ണെ​ന്ന് ഓ​യിൽ ​പാം അ​ധി​കൃ​തർ പ​റ​ഞ്ഞു .ഇ​തി​ലു​ള്ള വൈ​രാ​ഗ്യമാവാം പ്രകോപനത്തിന് കാരണമെന്ന് പൊ​ലീ​സ് ക​രു​തു​ന്നു. കൂ​ടു​തൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ട​യ്​ക്കൽ പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വൻ വി​റ​പ്പി​ച്ചി​ട്ടും ഓ​യിൽ​പാം അ​ധി​കൃ​തർ ആ​രും​ത​ന്നെ എ​ത്താ​തി​രു​ന്ന​തിൽ നാ​ട്ടു​കാർ​ പ്രതിഷേധിച്ചു.