പരവൂർ: പോളച്ചിറ എസ്.വൈ.എസ് യു.പി സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പുനർജ്ജനി പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടന്നു. ചിറക്കര ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ടി.ആർ. ദീപു വിളവെടുപ്പ് മഹോത്സവം ഉദ്‌ഘാടനം ചെയ്തു. വെണ്ട, മുളക്, വഴുതന, പയർ, ചേന, വെള്ളരി, മരച്ചീനി, മത്തൻ, വാഴക്കുല എന്നിവയാണ് വിളവെടുത്തത്. വിളവെടുത്ത പച്ചക്കറി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകി. വാർഡ് അംഗം സിന്ധുമോൾ, പി.ടി.എ പ്രസിഡന്റ് സുന്ദരൻ, ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ. സലാം, കൃഷി അസിസ്റ്റന്റ് സ്മിത, കാർഷിക ക്ലബ് കൺവീനർ ബിമൽരാജ്, എച്ച്.എം അനുലോമയാദവ് എന്നിവർ സംസാരിച്ചു. എം. മനേഷ് നന്ദി പറഞ്ഞു.