പരവൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.
യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം ബി. സജൻലാൽ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ആർ. ഗാന്ധി, ആർ. അനിൽകുമാർ, പി.ആർ. സജീവൻ, കെ. ചിത്രാംഗദൻ, വി. പ്രശാന്ത്, എസ്. ഷൈൻ, എസ്. അജയകുമാർ, ശോഭനാ ശിവാനന്ദൻ, ബീനാ പ്രശാന്ത്, പി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ശാഖകളിലും ഭക്തിനിർഭരമായ ചടങ്ങുകൾ
യൂണിയനിലെ വിവിധ ശാഖകളുടെ ആഭിമുഖ്യത്തിലും മഹാസമാധി ദിനാചരണം സമുചിതമായി ആചരിച്ചു.
കലയ്ക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ അതിർത്തിയിലെ നാല് കേന്ദ്രങ്ങളിലായി ഗുരുപൂജ, സമൂഹ പ്രാർത്ഥന, ഉപവാസ യജ്ഞം, കഞ്ഞിസദ്യ, പായസ സദ്യ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് കെ. സുരേന്ദ്രൻ,സെക്രട്ടറി ബി. തിലക്, വനിതാസംഘം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.
578-ാം നമ്പർ ഏറം ശാഖയിൽ ശാഖാ പ്രസിഡന്റ് കെ.ആർ. വലലൻ, സെക്രട്ടറി കെ. സുഭാഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
3244-ാം നമ്പർ കാരംകോട് ശാഖയുടെയും ശ്രീനാരായണ ഗുരുമന്ദിരം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ശീമാട്ടി ജംഗ്ഷനിൽ നടന്ന സമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുമന്ദിരത്തിൽ ഗുരുപൂജ, ഭാഗവതപാരായണം, സമൂഹ പ്രാർത്ഥന, പായസസദ്യ എന്നിവ നടന്നു. മനോഹരൻ, വിജയൻ എന്നിവർ നേതൃത്വം നൽകി.
861-ാം നമ്പർ നെടുങ്ങോലം ശാഖയിൽ ഗുരുപൂജ, പ്രാർത്ഥന, ഭാഗവത പാരായണം, അന്നദാനം എന്നിവ നടന്നു. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ നേതൃത്വം നൽകി. 3657-ാം നമ്പർ കെ.കെ.വി പാരിപ്പള്ളി ഗുരുമന്ദിരത്തിൽ സമൂഹപ്രാർത്ഥന, ഗുരുപൂജ, അന്നദാനം, എന്നിവ നടന്നു. 4595-ാം നമ്പർ കുളമട ശാഖയിലെ ശ്രീനാരായണ ഗുരുമന്ദിരത്തിൽ സമൂഹപ്രാർത്ഥന, ഗുരുപൂജ, അന്നദാനം എന്നിവ നടന്നു.
6400-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ പാരിപ്പള്ളി, 4594-ാം നമ്പർ ഇളംകുളം, 4836-ാം നമ്പർ പാമ്പുറം, 5351-ാം നമ്പർ കൊട്ടിയം ടൗൺ, 3770-ാം നമ്പർ ഉളിയനാട്, 5693-ാം നമ്പർ ഏറം സൗത്ത്, 6410-ാം നമ്പർ കണ്ണേറ്റ, മൈലക്കാട് തഴുത്തല, നല്ലില, പള്ളിമൺ, മുട്ടയ്ക്കാവ്, മുട്ടയ്ക്കാവ് സൗത്ത്, നെടുമ്പന, 707-ാം നമ്പർ കോട്ടപ്പുറം, 806-ാം നമ്പർ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, ചിറക്കരത്താഴം, പഴങ്ങാലം, മീനാട് കിഴക്ക്, മീനാട് പടിഞ്ഞാറ്, ഒല്ലാൽ, കരിമ്പാലൂർ, ഊന്നിൻമൂട്, വിലവൂർക്കോണം, ഒഴുകുപാറ, പുലിയില, കല്ലുവാതുക്കൽ, കൈതക്കുഴി, പൊഴിക്കര, കോങ്ങാൽ, പുക്കുളം, കൊട്ടുവൻ കോണം, ചിറക്കര ഇടവട്ടം, ഉളിയനാട്, നടയ്ക്കൽ, പാണിയിൽ, ഏറം തെക്ക്, കുളതൂർകോണം, നെടുമ്പന ഈസ്റ്റ് തുടങ്ങിയ ശാഖകളിലും ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ദിനാചരണം നടന്നു.