photo
ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാസമാധി സമ്മേളനം എൻ.വിജയൻപിള്ള എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാ ചെയർപേഴ്സൺ എം.ശോഭന പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ്, ടി.കെ.സുധാകരൻ, ആർ.ഹരീഷ് തുടങ്ങിയവർ സമീപം

കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം ഭക്ത്യാദരപൂർവം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ടി.കെ. കുമാരൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച മഹാസമാധി സമ്മേളനം എൻ. വിജയൻപിള്ള എം.എൽ.എ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജ്ഞാനത്തിന്റെ വെളച്ചം സാധാരണ ജനങ്ങൾക്ക് പകർന്നുനൽകിയ ഋഷീശ്വരനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു. ഗുരുദേവ സന്ദേശങ്ങൾ സമൂഹത്തിന്റെ താഴെത്തട്ടിൽ വരെ പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഉപവാസ യജ്ഞം നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ഉദ്ഘാടനം ചെയ്തു. സഭ കേന്ദ്ര കമ്മിറ്റി അംഗം ബി.എൻ. കനകൻ, ജില്ലാ കമ്മിറ്റി അംഗം ടി.കെ. സുധാകരൻ, മണ്ഡലം സെക്രട്ടറി ആർ. ഹരീഷ്, മാതൃവേദി മണ്ഡലം പ്രസിഡന്റ് ലേഖാബാബു ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി വി. ചന്ദ്രാക്ഷൻ, മാതൃവേദി ജില്ലാ പ്രസിഡന്റ് രമണി ദിവാകരൻ, എ.ജി. ആസാദ്, പി.ജി. ലക്ഷ്മണൻ, തയ്യിൽ തുളസി, സജീവ് സൗപർണ്ണിക, അമ്പിളി രാജേന്ദ്രൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. വൈകിട്ട് 3.15 ന് മഹാസമാധി പ്രാർത്ഥനയോടും അന്നദാനത്തോടും കൂടി ഉപവാസ യജ്ഞം സമാപിച്ചു.