beach-
കൊല്ലം ബീച്ചിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ ബീച്ചിൽ നിന്ന് ശേഖരിച്ച മാലിന്യവുമായി

 കടലിലെ പ്ലാസ്റ്റിക് മാലിന്യം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്‌ക്ക് ദോഷം

കൊല്ലം: കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്‌ക്കും മത്സ്യത്തൊഴിലാളികൾക്കും ദോഷമാകുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവുമായി അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണം നടന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീം എന്നിവരുടെ പങ്കാളിത്തത്തോടെ കൊല്ലം ബീച്ചും പരിസരവും ശുചീകരിച്ചു.

നഗരസഭാ കൗൺസിലർ വിനീത വിൻസെന്റ് ഉദ്ഘാടനം ചെയ്‌തു. കോസ്റ്റ് ഗാർഡ് അസി. കമാൻഡന്റ് എൻ.പി. കുമാർ, ഫിഷറീസ് അസി.ഡയറക്ടർ എസ്.ആർ. രമേശ് ശശിധരൻ, മറൈൻ എൻഫോഴ്സ്‌മെന്റ് സി.ഐ എസ്.എസ്. ബൈജു, എസ്.ഐ എ.എസ്. സുമേഷ്, എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ മായ ടി. പിള്ള, പി. ലൂണ, കോസ്റ്റൽ സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശ്രീകുമാർ, സി.പി.ഒ ടോമി എന്നിവർ നേതൃത്വം നൽകി.