കൊല്ലം: ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന 63-ാമത് കൊല്ലം ജില്ലാ കായികമേളയുടെ രണ്ടാം ദിനത്തിൽ 106 പോയിന്റുമായി തങ്കശ്ശേരി ഇൻഫന്റ് ജീസസ് മുന്നിൽ. 91 പോയിന്റുമായി ക്യു.എ.സിയും 84 പോയിന്റുമായി സി.എച്ച്.എസും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് സമ്മാനദാനം നിർവഹിക്കും. ജേതാക്കൾക്ക് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയാണ് സമ്മാനം.
വിജയികൾ
വനിതകൾ (100 മീറ്റർ): 1.എസ്.ആതിര (ബി.ജെ.എം.ഗവ.കോളേജ്, ചവറ), 2.വി.ശാലിനി ( ബി.ജെ.എം.ഗവ.കോളേജ്)
ജൂനിയർ പെൺകുട്ടികൾ (യു-20 800 മീറ്റർ):
1. ടി.എസ്.അനഘ (സി.എസ്.എച്ച്. കൊല്ലം), 2. അനഘ സന്തോഷ്, (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ)
യൂത്ത് ഗേൾസ് (യു-18 100 മീറ്റർ): 1. അമീന സലീം (സി.എസ്.എച്ച്. കൊല്ലം), 2. വി.ജെ.ആർഷ ഭാരത് (സെന്റ് ജോർജ്ജ് സെൻട്രൽ സ്‌കൂൾ)
യൂത്ത് ഗേൾസ് (യു-18 800 മീറ്റർ): 1. പ്രിയാ വിജയ് (സി.എസ്.എച്ച്. കൊല്ലം), 2.നന്ദനാ ശ്രീലക്ഷ്മി (സായി കൊല്ലം)
പെൺകുട്ടികൾ (യു-16 100 മീറ്റർ): 1. നയന ജോസ് (സായി കൊല്ലം), 2. എച്ച്. ഹർഷ (സി.എസ്.എച്ച്. കൊല്ലം)
പെൺകുട്ടികൾ (യു-16 800 മീറ്റർ): 1. കീർത്തന അനിൽ (മൗണ്ട് താബോർ എച്ച്.എസ്.പത്തനാപുരം), 2.ലിയ എബ്രഹാം (മൗണ്ട് താബോർ എച്ച്.എസ്.പത്തനാപുരം)
പെൺകുട്ടികൾ (യു-14 100 മീറ്റർ): 1.ജെസ്ന ജേക്കബ്, (മൗണ്ട് കാർമൽ കൊല്ലം), 2. സിന്റ സജി ജോർജ്ജ് (ദ കിംഗ്സ് സ്കൂൾ കൊട്ടിയം)
പെൺകുട്ടികൾ (യു-14 600 മീറ്റർ): 1. അമൃത.എസ്.നായർ (മൗണ്ട് താബോർ എച്ച്.എസ്.പത്തനാപുരം) 2.അസ്ന ഫാത്തിമ (മൗണ്ട് താബോർ എച്ച്.എസ്.പത്തനാപുരം)
പെൺകുട്ടികൾ (യു-14 ലോംഗ് ജമ്പ്): 1.ജെസ്ന ജേക്കബ് (മൗണ്ട് കാർമൽ കൊല്ലം), 2.സ്നേഹിത, (എസ്.എൻ.വി.ജി.എച്ച്.എസ് പരവൂർ)
പെൺകുട്ടികൾ (യു-12 100 മീറ്റർ): 1. ആദിത്യ ഹരി, (സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ അഞ്ചൽ), 2.ഡി.അശ്വിനി(മൗണ്ട് കാർമൽ കൊല്ലം).
പെൺകുട്ടികൾ (യു-12 ലോംഗ് ജമ്പ്): 1.ശ്രേയ ശ്രീലാൽ (സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ അഞ്ചൽ), 2. ഗായത്രി കൃഷ്ണ, (ട്രിനിറ്റി ലൈസിയം)
പുരുഷന്മാർ
(100 മീറ്റർ): 1.എസ്.ഗോകുൽ (ക്യു.എ.സി) 2.ആർ.അഭിജിത്ത് (സെന്റ് ജോൺസ് കോളേജ് അഞ്ചൽ)
പുരുഷന്മാർ (800 മീറ്റർ): 1.ബി.സനൽ, (ബി.എച്ച്.എസ്.എസ്), 2. എസ്.അഭിനന്ദ് (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ)
ജൂനിയർ പുരുഷന്മാർ (യു-20 100 മീറ്റർ): 1.ഡി.മുകുന്ദൻ (സി.എച്ച്.എസ് കൊല്ലം), 2.ജെറിൻ ജോർജ്ജ് (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ)
ജൂനിയർ പുരുഷന്മാർ (യു-20 800 മീറ്റർ): 1. ജെ.അഖിൽ (എസ്.എൻ.കോളജ്, പുനലൂർ), 2.സി.സിജോ (ക്യു.എ.സി)
യൂത്ത് ബോയ്സ് (യു-18 100 മീറ്റർ):1. ഐവിൻ മാത്യു, (സായി കൊല്ലം), 2.പി.ആർ.പ്രത്യുഷ് (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ)
യൂത്ത് ബോയ്സ് (യു-18 800 മീറ്റർ):1. അരുൺ ജിജി, (ക്യു.എ.സി, ബി) 2.ബിനോയ് (സെന്റ്.ജോർജ്ജ് സെൻട്രൽ സ്കൂൾ അഞ്ചൽ)
ആൺക്കുട്ടികൾ (യു-16 100 മീറ്റർ): 1. പി.മുഹമ്മദ് ബാസിൽ (സായി കൊല്ലം), 2.എസ്.ഇന്ദ്രജ് (എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ് പന്മന മനയിൽ)
ആൺകുട്ടികൾ (യു-16 800 മീറ്റർ): 1. അതുൽ മനോജ്, (ക്യു.എ.സി) 2. ജിതിൻ ജോയ് (സി.എച്ച്.എസ്.കൊല്ലം)