എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്‌തു
കൊല്ലം: മാർഗ്ഗം എപ്പോഴും സ്വതന്ത്രമായിരിക്കണമെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ജ്ഞാനയോഗി ആയിരുന്നുവെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. ഗുരുസമാധി ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ വനിതാ കോളേജിൽ നടന്ന പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്‌ണൻ, മഹിമാ അശോകൻ, എസ്. സുവർണകുമാർ, അഡ്വ. ഷേണാജി, പുണർതം പ്രദീപ്, ഇരവിപുരം സജീവൻ, പട്ടത്താനം സുനിൽ, എം. സജീവ്, ഡോ. നിഷ തറയിൽ, പ്രൊഫ. എസ്. ഉഷ, പ്രൊഫ. എസ്. സുമ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കോളേജ് സംഗീത വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ കീർത്തനാലാപനം നടന്നു.