minister
ശ്രീനാരായണ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും കൊല്ലം ശാരദാ മഠത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

ശാരദാ മഠത്തിൽ ഉപവാസ യജ്ഞം

കൊല്ലം: ആധുനിക കേരളത്തിന്റെ വളർച്ചയ്‌ക്ക് പാതയൊരുക്കിയത്
ശ്രീനാരായണ ഗുരു ആണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ. ശ്രീനാരായണ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച മഹാസമാധി ദിനാചരണവും ഉപവാസ യജ്ഞവും കൊല്ലം ശാരദാ മഠത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യജാതി ഒന്നേയുള്ളുവെന്ന് ലോകത്തോട് പറഞ്ഞ ഗുരു ജാതി വ്യവസ്ഥിതിയുടെ ക്രൂരത ഇല്ലാതാക്കിയ മാനവികതയുടെ അടയാളമായിരുന്നു. ഗുരുവിന്റെ മതം സ്നേഹമായിരുന്നു. അറിവ് എന്ന ലക്ഷ്യത്തെ മുൻനിറുത്തി നിശബ്‌ദ വിപ്ലവം അദ്ദേഹം സമൂഹത്തിൽ സൃഷ്‌ടിച്ചു. മൃഗങ്ങളുടെ പേരിൽ പോലും മനുഷ്യനെ തല്ലിക്കൊല്ലുന്ന കാലത്ത് ഗുരുവിന്റെ ജീവിത ദർശനത്തിന് പ്രാധാന്യമേറെയുണ്ടെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക സമിതി ജില്ലാ പ്രസിഡന്റ് ജി.ചന്തു അദ്ധ്യക്ഷനായിരുന്നു. മുൻ മന്ത്രി സി.വി.പത്മരാജൻ മഹാസമാധി സന്ദേശം നൽകി. മേയർ വി.രാജേന്ദ്രബാബു, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, എസ്.എൻ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, പ്രൊഫ.കെ.ജയപാലൻ, പ്രൊഫ.ഭുവനചന്ദ്രൻ, പ്രൊഫ.വസന്തകുമാർ സാംബശിവൻ, എം.എൽ.അനിധരൻ, ഡോ.ബി.കരുണാകരൻ, ഡോ.സി.എൻ.സോമരാജൻ, സി.കെ.ശശീന്ദ്രൻ, കുന്നേൽ രാജേന്ദ്രൻ, സാം‌സ്‌കാരിക സമിതി ജില്ലാ സെക്രട്ടറി വി.മോഹനൻ, സി.രാജീവ്, കെ.ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.