sn
ഇടമൺ കിഴക്ക് ശാഖയിൽ സംഘടിപ്പിച്ച മഹാ സമാധി ദിനാചരണം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം ഡയറക്ടർ ജി. ബൈജു, ശാഖാ പ്രസിഡന്റ് വി. കെ.വിജയൻ, സെക്രട്ടറി എസ്.അജീഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ലതാ രാധാകൃഷ്ണൻ, മുൻ ശാഖാ സെക്രട്ടറി എൻ.സുനിൽകുമാർ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വിവിധ ശാഖായോഗങ്ങളുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. 854-ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിൽ സംഘടിപ്പിച്ച ദിനാചരണം യൂണിയൻ പ്രസി‌ഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, ഡി. ബിനിൽകുമാർ, വനിതാസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി പുനലൂർ യൂണിയൻ സെക്രട്ടറി പ്രീത, ശാഖാ വൈസ് പ്രസിഡന്റ് പി. സോമൻ,സെക്രട്ടറി എസ്. അജീഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ലത രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുപ്രഭാ സുഗതൻ, സെക്രട്ടറി അജിത അനിൽ, അമ്പളി പ്രസന്നൻ, സുമാ ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.

വിവിധ ശാഖായോഗങ്ങൾ സംഘടിപ്പിച്ച പരിപാടികളിൽ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ എൻ. സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ സന്തോഷ് ജി. നാഥ്, എസ്. എബി, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ്ബാബു, എൻ. സുന്ദരേശൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ഭാഗവതപാരായണം, സമൂഹ പ്രാത്ഥന, ഉപവാസം, ഉപവാസയജ്ഞം, അഖണ്ഡനാമ ജപം, ആത്മീയ പ്രഭാഷണം, മത പ്രഭാഷണം, സർവ്വ മത സമ്മേളനം, കഞ്ഞിസദ്യ, പായസ സദ്യ തുടങ്ങിയ വിവിധ ചടങ്ങുകൾ ശാഖകൾ കേന്ദ്രീകരിച്ച് നടന്നു.