കൊല്ലം: ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനാചരണം പ്രസിഡന്റ് എം.എൽ. അനിധരൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ. എൽ വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവൻ ഉപദേശിച്ച മനുഷ്യത്വത്തിന്റെ ശാസ്ത്രം പഠിച്ചാലേ സമൂഹം നേരിടുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കൂ എന്നദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ലഘു പ്രഭാഷണങ്ങളും ഗുരുദേവ കൃതികളുടെ ആലാപനവും നടത്തി. സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, ഡെപ്യൂട്ടി പ്രിൻസിപ്പൽ ലുലു സുഗതൻ എന്നിവർ സംസാരിച്ചു.