ഗുരുധർമ്മ പ്രചരണ സംഘം സമാധി ദിനാചരണം നടത്തി
കൊല്ലം: ഗുരുവിന്റെ ദർശനങ്ങൾ നൂറ്റാണ്ടുകളോളം സമൂഹത്തിന് ആശ്രയമായിരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അദ്വൈത വാദത്തെ സാമൂഹിക പരിവർത്തനത്തിന് ഉപയോഗിച്ച് വിജയം കണ്ടെത്തിയ മഹാപുരുഷനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായിരുന്നു. ശിവഗിരിയിലേക്കുള്ള സമാധി സന്ദേശജാഥ പീതപതാക കൈമാറി എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്‌തു. ജാഥാ ക്യാപ്ടൻ എസ്. ശാന്തിനി പതാക ഏറ്റുവാങ്ങി. പരവൂർ മോഹൻലാൽ, ബി. സ്വാമിനാഥൻ, ഓടനാവട്ടം എം. ഹരീന്ദ്രൻ, കെ. മധുലാൽ, എസ്. ശാന്തിനി, ഉദയഗിരി രാധാകൃഷ്‌ണൻ, ഉഷാരാജൻ കുളമട, രാധാ പങ്കജാക്ഷൻ, കോട്ടാത്തല വസന്തകുമാരി, ലതികാരാജൻ, രതി സുരേഷ്, ഉമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.