kulathupuzgha
പതിനൊന്നാംമൈൽ ശാഖയിൽ സംഘടിപ്പിച്ച പ്രാർത്ഥനായോഗം

കുളത്തൂപ്പുഴ:എസ്.എൻ.ഡി.പി ശാഖ യോഗങ്ങളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ കുളത്തൂപ്പുഴ മേഖലയിൽ സമാധിദിനാചരണ ചടങ്ങുകൾ നടന്നു. വിവിധയിടങ്ങളിൽ കഞ്ഞിസദ്യ, ഗുരുപൂജ, ഗുരുനാമജപം, ഭാഗവതപാരായണം, പ്രാത്ഥനായോഗങ്ങൾ എന്നിവ ഉണ്ടായിരുന്നു.

ചോഴിയക്കോട് ഗുരുമന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ശാഖാ പ്രസിഡന്റ് സി. അശോകൻ, സി.സജീവ്, തിലകൻ, സുദേവൻ, സുരേഷ്, അജിത്കുമാർ എന്നിവർ നേതൃത്വം നൽകി.

കുളത്തൂപ്പുഴ ശാഖയിൽ നടന്നചടങ്ങ് പ്രസിഡന്റ് കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രപ്രസാദ്, ചന്ദ്രശേഖരൻ,മേഹനൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു. ഏഴംകുളം ശാഖയിൽ നടന്ന സമാധിദിനാചരണത്തിന് സെക്രട്ടറി സജികുമാർ, പ്രസിഡന്റ് വിശ്വനാഥൻ, വിക്രമൻ, ഉണ്ണി, എം.ആർ. ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. പതിനൊന്നാംമൈൽ ശാഖയിൽ നടന്ന പ്രാർത്ഥനായോഗം പ്രസിഡന്റ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഹരിലാൽ, വിജയൻ, ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.