കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ഓഫീസിലും വിവിധ ശാഖകളിലും മഹാ സമാധിദിനം ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ നടന്ന പ്രാർത്ഥന സംഗമം പ്രസിഡന്റ് ഡി. ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.കെ. ശശാങ്കൻ, കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശിധരൻ, കെ. രഘുനാഥൻ, കെ.എം. മാധുരി, എന്നിവർ പ്രസംഗിച്ചു. യൂണിയനും കടയ്ക്കൽ ടൗൺ ശാഖയും സംയുക്തമായി കഞ്ഞിസദ്യയും നടത്തി