pattahanam
എസ്.എൻ.ഡി.പി യോഗം 450-ാം നമ്പർ പട്ടത്താനം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ഉപവാസ യജ്ഞം

കൊല്ലം: എസ്.എൻ.ഡി.പി യോഗം 450​-ാം നമ്പർ പട്ടത്താനം ശാഖയുടെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരദേവ സമാധി ദിനാചരണം പ്രാർത്ഥനാ യജ്ഞം, ധ്യാനം, ഉപവാസ യജ്ഞം എന്നീ ചടങ്ങുകളോടെ നടന്നു.

ശാഖാ പ്രസിഡന്റ്‌ ചന്ദ്രബാലൻ ഉപവാസ യജ്ഞം ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാ യജ്ഞത്തിന് വനിതാസംഘം പ്രസിഡന്റ്‌ വിമലകുമാരി നേതൃത്വം നൽകി. ശാഖാ സെക്രട്ടറി ദിലീപ്‌ കുമാർ, വനിതാസംഘം സെക്രട്ടറി ഷീലാബാബു എന്നിവർ സംസാരിച്ചു.