കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയന്റെയും വിവിധ ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ 92-ാ മത് മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു. യൂണിയൻ അങ്കണത്തിൽ നടന്ന ചടങ്ങുകൾ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഗുരുമന്ദിരത്തിൽ ഗുരുഭാഗവത പാരായണം, ഗുരു പുഷ്പാഞ്ജലി, ഉപവാസ പ്രാർത്ഥന, പായസ സദ്യ, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു.
യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, യോഗം ബോർഡ് മെമ്പർമാരായ അഡ്വ.പി. സജീവ് ബാബു, അഡ്വ.പി. അരുൾ, അഡ്വ.എൻ. രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹി വി. അനിൽകുമാർ, വനിതാസംഘം കൺവീനർ ഡോ. സബീന വാസുദേവ്, ഹേമലത തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കൊട്ടാരക്കര ടൗൺ ശാഖയിൽ
852-ാം നമ്പർ കൊട്ടാരക്കര ടൗൺ ശാഖയിലെ ചടങ്ങുകൾ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ വിശിഷ്ടാതിഥി ആയിരുന്നു.ഗുരുഭാഗവത പാരായണം, ഉപവാസ പ്രാർത്ഥന, പായസ സദ്യ, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് പി. ആർ. ഉദയകുമാർ,സെക്രട്ടറി പി. സുദേവൻ, കമ്മിറ്റി അംഗങ്ങളായ ദുർഗാ ഗോപാലകൃഷ്ണൻ, സുമതിഅമ്മ, അഡ്വ. ആനക്കോട്ടൂർ മുരളി, അജി,വിനായക അജിത് കുമാർ, ബിനു, സന്തോഷ്, ആദിയഴികത്ത് മോഹനൻ, ശശി, സരസൻ തുടങ്ങിയവർ പങ്കെടുത്തു..
കാരുവേലിൽ കുമാരമംഗലം ശാഖയിൽ
632-ാം നമ്പർ കാരുവേലിൽ കുമാരമംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ, ഗുരുദേവ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാഞ്ജലി, ഉപവാസ പ്രാർത്ഥന, ഗുരു ഭാഗവത പാരായണം, പായസ സദ്യ, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എം. ശിവരാജൻ, കൺവീനർ ആർ. വാമദേവൻ, വനിതാസംഘം കൺവീനർ കനകമ്മ എന്നിവർ നേതൃത്വം നൽകി. യോഗം ബോർഡ് മെമ്പർ അഡ്വ.പി. സജീവ് ബാബു സമാധിദിന സന്ദേശം കൈമാറി.
കുടവട്ടൂർ മാരൂർ ശാഖയിൽ
കുടവട്ടൂർ മാരൂർ 5503-ാം നമ്പർ ശാഖയിൽ രാവിലെ 6ന് ഗുരുപൂജ, പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന എന്നിവ നടന്നു. ഉച്ചയ്ക്ക് 2ന് നടന്ന സമ്മേളനം യൂണിയൻ കൗൺസിലർ കുടവട്ടൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്. രമണൻ, സി.കെ. ഗോപി, ശശിധരൻ, വനിതാസംഘം കൗൺസിലർമാരായ രാധാമണി, സരസ്വതി എന്നിവർ സംസാരിച്ചു. തുടർന്ന് സമൂഹ പ്രാർത്ഥനയും പായസ സദ്യയും നടന്നു.
മേൽക്കുളങ്ങര ശാഖയിൽ
മേൽകുളങ്ങര 633-ാം നമ്പർ ശാഖയിൽ ഗുരുപൂജ, പുഷ്പാർച്ചന, ഗുരു ഭാഗവത പാരായണം, സമൂഹ പ്രാർത്ഥന, പായസ സദ്യ എന്നിവ നടന്നു. വനിതാസംഘം മുൻ താലൂക്ക് സെക്രട്ടറി ലളിതാംബിക സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ദിനാചരണ ചടങ്ങുകൾ ശാഖാ പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ശശാങ്കൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ചു മോഹൻ, യൂണിയൻ കമ്മിറ്റി അംഗം ആർ. രവി എന്നിവർ സംസാരിച്ചു. സുരേഷ്, രാജൻ, ബാബു, സോമരാജൻ, വത്സല, ലതിക, ജയ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.