കൊല്ലം: ഗുരുധർമ്മ പ്രചരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റി, പുത്തൂർ ടൗൺ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ പുത്തൂർ ചെറുമങ്ങാട് സമാധിദിനാചരണം സംഘടിപ്പിച്ചു.
സഭ കേന്ദ്ര കോ ഓർഡിനേറ്റർ പുത്തൂർ ശോഭനൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് എൻ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജി. കൊച്ചുമ്മൻ, ആർ. ഭാനു ചുങ്കത്തറ എന്നിവർ സമാധി ദിനസന്ദേശം നൽകി. മണ്ഡലം സെക്രട്ടറി ഡി. രഘുവരൻ, സഹദേവൻ ചെന്നപ്പാറ, ഡോ.എസ്. ഗുരുപ്രസാദ്, എൻ. സുദേവൻ, കെ. ചന്ദ്രൻ, ഷൺമുഖൻ കാരിക്കൽ, സുഭാഷ് കാരിക്കൽ, ഉഷാ സജീവ് എന്നിവർ സംസാരിച്ചു. ഗുരുഭാഗവത പാരായണം, ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു പുഷ്പാഞ്ജലി, മഹാസമാധി പൂജ, സമൂഹ പ്രാർത്ഥന എന്നിവ നടന്നു.