sndp
ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്ന യോഗം സഭാ കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വി.കെ. ജയകുമാർ, ഡോ. കെ.വി. തോമസ് കുട്ടി, കെ. നടരാജൻ, വി.എൻ. ഗുരുദാസ്, രാധാമണി ഗുരുദാസ്, കമലാസനൻ തുടങ്ങിയവർ സമീപം

അഞ്ചൽ: സമാധി ദിനാചരണത്തോട് അനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിൽ നടന്ന യോഗം കേന്ദ്രകമ്മിറ്റി അംഗം ആർച്ചൽ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡോ. വി.കെ. ജയകുമാർ (ശബരിഗിരി) അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ നവോത്ഥാനവും ഗുരുദേവ ദർശനവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. എസ്. ഓമന പ്രഭാഷണം നടത്തി.

അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, സഭാ മണ്ഡലം വൈസ് പ്രസിഡന്റും റിട്ട ഡി.എഫ്.ഒയുമായ വി.എൻ. ഗുരുദാസ്, സഭാ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ. സുകുമാരൻ, ആർ. രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുളത്തൂപ്പുഴ രാമകൃഷ്ണൻ, ജി. കമലാസനൻ, മാതൃസഭാ മണ്ഡലം പ്രസിഡന്റ് രാധാമണി ഗുരുദാസ്, സെക്രട്ടറി ജലജാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ. നടരാജൻ സ്വാഗതവും യശോധ ടീച്ചർ നന്ദിയും പറഞ്ഞു.