പത്തനാപുരം: ഗാന്ധിഭവന്റെയും കോഴഞ്ചേരി മുത്തൂറ്റ് ഹെൽത്ത് കെയറിന്റെയും നേതൃത്വത്തിൽ ഗാന്ധിഭവനിൽ നടന്ന കാൻസർ പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും കെ.ബി.ഗണേശ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു.
ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത ലോഗോ പ്രകാശനം നിർവഹിച്ചു. ഫാ. പീറ്റർ റമ്പാച്ചൻ, മുത്തൂറ്റ് ചീഫ് ജനറൽ ആൻഡ് ലാപ്രസ്കോപിക് സർജൻ ഡോ. ചെറിയാൻ മാത്യു, സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അബു ഏബ്രഹാം കോശി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, മുത്തൂറ്റ് ഹെൽത്ത് കെയർ ഡയറക്ടർ വൽസ കുര്യൻ, മുത്തൂറ്റ്, സി.ഇ.ഒ ജോൺ പുന്നൂസ്, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.
ഡോ. പി.എസ്. അജിത് കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.