sndp
പൂയപ്പള്ളി പാണയം ശാഖയിൽ ഗുരുസമാധിദിനം ശാഖാ പ്രസിഡന്റ് ജെ. ജഗദീശൻ ഉദ്‌ഘാടനം ചെയ്യുന്നു

ഓയൂർ: എസ്.എൻ.ഡി.പി യോഗം പൂയപ്പള്ളി പാണയം 6321-ാം നമ്പർ ശാഖയിൽ സമാധിദിനാചരണത്തിന്റെ ഭാഗമായി

പ്രസിഡന്റ് ജെ. ജഗദീശൻ ഭദ്രദീപം തെളിച്ച് ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഗുരുപ്രർത്ഥന, പായസ സദ്യ എന്നിവ നടന്നു. ശാഖാ സെക്രട്ടറി എൻ. രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റിയംഗം എസ്. ബൈജു, വൈസ് പ്രസിഡന്റ് ആർ.എസ്. ദീപു, കമ്മിറ്റിയംഗങ്ങളായ ആർ. ബാലകൃഷ്ണൻ , കെ.എൻ. ശശിധരൻ, എസ്. സജീവ്, ജെ. നടേശൻ, എ.എസ്. അജിത്‌ലാൽ, ആർ. ദേവരാജൻ, ഡി. ശ്രീകുമാർ തുടങ്ങിയർ നേതൃത്വം നൽകി.