photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു. കാവേരി ജി. രാമചന്ദ്രൻ, അഡ്വ. അനിൽകുമാർ, കെ. നഗുലരാജൻ എന്നിവർ സമീപം

കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. യോഗം മുൻ അസി. സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.ആർ. ഷാജി, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ. നഗുലരാജൻ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് എം. വിശ്വഭരൻ, മുൻ യൂണിയൻ കൗൺസിൽ അംഗങ്ങളായ കാവിള എം. അനിൽകുമാർ, കടവൂർ ബി. ശശിധരൻ, വനിതാസംഘം പ്രസിഡന്റ് ലീനാറാണി, സെക്രട്ടറി ശ്യാമളാഭാസി എന്നിവർ സംസാരിച്ചു. തുടർന്ന് പായസ സദ്യ, വനിതാസംഘത്തിന്റെ പ്രാർത്ഥന യജ്ഞം എന്നിവ നടന്നു.