കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയിൽ കുഞ്ഞുങ്ങൾക്കുള്ള ആവശ്യസാധനങ്ങൾ, വസ്ത്രങ്ങൾ, ടിൻ ഫുഡുകൾ, കളികോപ്പുകൾ, സൈക്കിളുകൾ തുടങ്ങിയവ വിതരണം ചെയ്തു.
സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. ബി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബി.എം.ഷാ, അജിത് ബേബി, എമേഴ്സൺ, ആർ.വി.സുകേഷ് എന്നിവർ സംബന്ധിച്ചു.
ഒ.ബി.സി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, സെക്രട്ടറി സന്തോഷ്കുമാർ എന്നിവർ സാധനസാമഗ്രികൾ ഏറ്റുവാങ്ങി. അശോക് കുമാർ, ഷീബ, സിറാജ്. എസ്. ക്രോണിക്കൽ, ബൈജു ആലുംമൂട്ടിൽ, വിഷ്ണു, ഗിരീഷ്, അജു, അനീഷ് എന്നിവർ പങ്കെടുത്തു.