എഴുകോൺ: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖയിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി ഗുരുദേവക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രം ശാന്തി കണ്ണൻ പോറ്റി, കീഴ്ശാന്തി രാംകുമാർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖയിലെ വിവിധ കേന്ദ്രങ്ങളിൽ കഞ്ഞി സദ്യ, പായസ സദ്യ എന്നിവ നടന്നു. വൈകിട്ട് 4ന് നടന്ന സമാധി ദിനാചരണ സമ്മേളനം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് എഴുകോൺ രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി. വിശ്വംഭരൻ, യൂണിയൻ കൗൺസിൽ അംഗം വി. മൻമഥൻ, ശാഖാ സെക്രട്ടറി ടി. സജീവ്, യൂണിയൻ കമ്മിറ്റി അംഗം വിനോദ് ഉമ്മൻകാല തുടങ്ങിയവർ സംസാരിച്ചു. അനിൽ ശിവനാമം സ്വാഗതവും പ്രസന്ന തമ്പി നന്ദിയും പറഞ്ഞു. തുടർന്ന് അനുസ്മരണ ജാഥ, ഗുരുദേവക്ഷേത്രത്തിൽ സമൂഹപ്രാർത്ഥന എന്നിവ നടന്നു. പ്രദീപ് കൃഷ്ണ, രൂപേഷ് രാജ്, വിനായക സുനിൽകുമാർ, ശരത്, തുളസീധരൻ ഉണ്ണി എന്നിവർ നേതൃത്വം നൽകി.