sndp
പിറവന്തൂർ കിഴക്ക് ശാഖയിൽ സമാധിദിനാചരണത്തോട് അനുബന്ധിച്ചു നടന്ന ചികിത്സാ സഹായവിതരണം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.യൂണിയൻ കൗൺസിലർ റിജു വി.ആമ്പാടി, ശാഖാ പ്രസിഡന്റ് കെ. ബൈഷി, സെക്രട്ടറി രജികുമാർ എന്നിവർ സമീപം

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം യൂണിയൻ പരിധിയിൽ ശാഖകളുടെയും വനിതാസംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, ബാലജന യോഗം, കുമാരിസംഘം, കുടുംബയോഗ യൂണിറ്റുകൾ, മൈക്രോഫിനാൻസ് യൂണിറ്റുകൾ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഹാസമാധിദിനം വിവിധ ചടങ്ങുകളോടെ ഭക്തിനിർഭരമായി ആചരിച്ചു.

മാലൂർ, കുണ്ടയം, താഴത്തു വടക്ക്, ചെളിക്കുഴി, ചെളിക്കുഴി പടിഞ്ഞാറ്, മീനം വടക്ക്, കല്ലുംകടവ്, പിടവൂർ, പിടവൂർ പടിഞ്ഞാറ്, പുളിവിള, കറവൂർ, വെള്ളംതെറ്റി, പടയണിപ്പാറ, പിറമല, അച്ചൻകോവിൽ, കമുകുംചേരി, പിറവന്തൂർ, പിറവന്തൂർ കിഴക്ക്, ആവണീശ്വരം തുടങ്ങിയ ഗുരുക്ഷേത്രങ്ങളിലും മാങ്കോട്, ചെന്നിലമൺ, പൂങ്കുളഞ്ഞി, കടശ്ശേരി, മഹാദേവർമൺ, എലിക്കാട്ടൂർ, പിറവന്തൂർ പടിഞ്ഞാറ്, പെരുന്തോയിൽ, പത്തനാപുരം കിഴക്ക്, കടയ്ക്കാമൺ, ചെമ്പനരുവി, പട്ടാഴി, പന്തപ്ലാവ്, മഞ്ചള്ളൂർ, പാണ്ടിതിട്ട, കുര,വാഴപ്പാറ തുടങ്ങിയ ശാഖകളിലും രാവിലെ മുതൽ വിശേഷാൽ പൂജ, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം, ഗുരുദേവ കൃതികളുടെ പാരായണം, അനുസ്മരണ സമ്മേളനങ്ങൾ, അഖണ്ഡനാമജപം, കഞ്ഞിസദ്യ, ദീപാരാധന എന്നിവ നടന്നു.

യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി, സെക്രട്ടറി ബി. ബിജു, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ വി.ജെ. ഹരിലാൽ, ബി. കരുണാകരൻ, ജി. ആനന്ദൻ, പി. ലെജു, യൂണിയൻ കൗൺസിലറും വനിതാസംഘം യൂണിയൻ സെക്രട്ടറിയുമായ എസ്. ശശിപ്രഭ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലത പ്രകാശ്, സൈബർസേന ജില്ലാ ചെയർമാനും യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയുമായ ബിനു സുരേന്ദ്രൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.