navas

ശാസ്താംകോട്ട: സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെയും കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിറ്റിന്റെയും സംയുക്തത്തിൽ സൗജന്യ കശുമാവ് തൈ വിതരണം നടന്നു. ശൂരനാട് വായനശാല ജംഗ്ഷനിൽ നടന്ന ചടങ്ങ് മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ക്യു. 213 മാർക്കറ്റിംഗ് സഹകരണ സംഘത്തെ കശുമാവ് തൈ വിതരണ സ്ഥിരം ഏജൻസിയായി ഉയർത്തുമെന്നും ശൂരനാട്ട് സഹകരണ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് കശുമാവ് തോട്ടം നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം. ശിവശങ്കരപ്പിള്ള സ്വാഗതം പറഞ്ഞു. ഗംഗാധരക്കുറുപ്പ്, ബി. അരുണാമണി, പുഷ്പകുമാരി, ഷീജ, അനിതാ പ്രസാദ്, കെ. ശോഭന, ഗീതകുമാരി, അബ്ദുൽ ലത്തീഫ്, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.