പുത്തൂർ : പതിനാലാമത് സംസ്ഥാന സെപക്താക്രോ ചാമ്പ്യൻഷിപ്പ് പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിൽ പി.അയിഷാപോറ്റി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രകുമാരി മുഖ്യ പ്രഭാഷണം നടത്തി. സെപക്താക്രോ സെക്രട്ടറി കെ.വി.ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ വി.രാജീവ് കുമാർ, ജില്ല പഞ്ചായത്തംഗം ആർ.രശ്മി, സ്‌കൂൾ മാനേജർ കെ.ടി.സതീഷ്‌കുമാർ, കരയോഗം പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ, പി.ടി.എ. പ്രസിഡന്റ് പൂവറ്റൂർ സുരേന്ദ്രൻ ,കരയോഗം സെക്രട്ടറി എസ്.പദ്മനാഭൻനായർ, പ്രഥമാധ്യാപിക ബി.ലതാകുമാരി, കലയപുരം ശിവൻപിള്ള എന്നിവർ സംസാരിച്ചു.
14 ജില്ലകളിൽ നിന്നായി 28 ടീമുകളാണ് മത്സരിക്കുന്നത്. ലീഗ്, നോക്കൗട്ട് വിഭാഗങ്ങളായാണ് മത്സരം. ഇന്ന് രാവിലെ 10-ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്യും. കൊല്ലം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് സമ്മാനവിതരണം നിർവഹിക്കും.