gurukulam
എസ്.എൻ.ഡി.പി യോഗം 5388-ാം നമ്പർ കിളികൊല്ലൂർ വെസ്റ്റ് ഗുരുകുലം ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം കൊല്ലം യൂണിയൻ മേഖലാ കൺവീനർ പ്രദീപ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 5388-ാം നമ്പർ കിളികൊല്ലൂർ വെസ്റ്റ് ഗുരുകുലം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 92-ാമത് സമാധി ദിനാചരണം നടന്നു. രാവിലെ 7ന് നടന്ന ഗുരുപൂജ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖലാ കൺവീനർ പ്രദീപ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ഭാഗവതപാരായണം, പ്രഭാഷണങ്ങൾ എന്നിവ നടന്നു.

ശാഖാ പ്രസിഡന്റ് എസ്. ഗിരീഷ്‌കുമാർ, സെക്രട്ടറി എസ്. മണികണ്ഠൻ, എസ്. ശിവഭക്തൻ, ശ്രീനിവാസൻ, ലീലാമണി, ഷാംകുമാർ, സാബു, രഘുനാഥൻ എന്നിവർ സംസാരിച്ചു.