കൊല്ലം: എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ശാഖയിലെ ഗുരുദേവ സമാധി ദിനാചരണം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ജി. രാജ്‌മോഹൻ, എസ്. സുരേഷ് ബാബു, പ്രമോദ് കണ്ണൻ, മാലിനി സുവർണ്ണകുമാർ, ഡോ. സുഷമാദേവി, സുലേഖാ പ്രതാപൻ, മോഹൻ കണ്ണങ്കര, കെ.ആർ. രാജേഷ്, ശാഖാ സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് അന്നദാനവും നടന്നു.