കൊല്ലം: എസ്.എൻ.ഡി.പി യോഗം 547-ാം നമ്പർ തേവള്ളി ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടന്നു. രാവിലെ 9ന് വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി.
കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഗുരുദേവ പ്രഭാഷണം നടത്തി. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. രാജേന്ദ്രൻ പങ്കെടുത്തു. പ്രഭാഷണം നടത്തിയ എസ്. രാധാകൃഷ്ണനെ ശാഖാ പ്രസിഡന്റ് കെ.കെ. ദിനേശ് ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. സുശീലാ രാജഗോപാൽ സ്വാഗതം പറഞ്ഞു.