snd
മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി വന്മള ശാഖയിൽ നടന്ന ഗുരുദേവ പ്രഭാഷണം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രതീപ് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 4561-ാംനമ്പർ വന്മള ശാഖാ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ സമാധിദിനാചരണം നടന്നു. ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, ഗുരുഭാഗവതപാരായണം, സമൂഹ പ്രാർത്ഥന, ഉപവാസം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് നടന്ന ഗുരുദേവ പ്രഭാഷണം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഗതൻ, സെക്രട്ടറി മനോജ്, യൂണിയൻ പ്രതിനിധി ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കഞ്ഞി സദ്യയും നടന്നു.