കൊല്ലം: ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന 63-ാമത് കൊല്ലം ജില്ലാ കായികമേളയിൽ 182 പോയിന്റുമായി തങ്കശ്ശേരി ഇൻഫന്റ് ജീസസ് ഓവറാൾ ജേതാക്കൾ. ജേതാക്കൾക്ക് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയാണ് സമ്മാനം. 159 പോയിന്റുമായി ക്യു.എ.സിയും 113 പോയിന്റുമായി സി.എച്ച്.എസും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് സമ്മാനദാനം നിർവഹിച്ചു. കൊല്ലം ജില്ലാ അത് ലറ്റിക്ക് അസോസിയേഷൻ പ്രസിഡന്റ് എസ്.ദേവരാജൻ, ക്യു.എ.സി സെക്രട്ടറി ജി.രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
മത്സര വിജയികൾ
വനിത (1500 മീറ്റർ): 1.ബി.ആതിര, സെന്റ് ജോൺസ് കോളേജ് അഞ്ചൽ, 2. എസ്.അമല, സെന്റ് ജോൺസ് കോളേജ് അഞ്ചൽ.
വനിത (ഷോട്ട്പുട്ട്, 4കിലോ): 1.എ.ഹന്ന, ക്യു.എ.സി 2.അനിതാ ജേക്കബ്, ക്യു.എ.സി
ജൂനിയർ വനിതകൾ (യു-20, 1500 മീറ്റർ): 1.അനഘ സന്തോഷ്,സെന്റ് ജോൺസ് കോളേജ് അഞ്ചൽ, 2.എ.അനുപമ, സെന്റ് ജോൺസ് കോളേജ് അഞ്ചൽ
ജൂനിയർ വനിതകൾ (യു-20, ലോംഗ് ജമ്പ്): 1.പി.എസ്.പൊന്നി, സി.എച്ച്.എസ് കൊല്ലം 2.എസ്.യു.അജ്മി, എസ്.എൻ.കോളേജ് പുനലൂർ
ജൂനിയർ വനിതകൾ (യു-20, ഹൈജമ്പ്): 1.ആർ.എസ്.സുനീതി, ക്യു.എ.സി, 2.എൽ.പാർവതി രഞ്ജിത്ത്, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്
യൂത്ത് പെൺകുട്ടികൾ (യു-18,400 മീറ്റർ): 1.എൻ.എസ് നൗഫി, സെന്റ് ഗോരേത്തി എച്ച്.എസ്.എസ്.പുനലൂർ, 2.നന്ദന ശ്രീലക്ഷ്മി, സായി കൊല്ലം
യൂത്ത് പെൺകുട്ടികൾ (യു-18,1500 മീറ്റർ): 1.പ്രിയാ വിജയ്, സി.എച്ച്.എസ് കൊല്ലം, 2. ഹിമ.എസ്.എസ്.നായർ, ക്യു.എ.സി
യൂത്ത് പെൺകുട്ടികൾ (യു-18, ലോംഗ് ജമ്പ്): 1.എച്ച്.തയ്ബ, എസ്.എൻ.പി.എസ് കൊല്ലം, 2.രേഷ്മ മധു, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്
ഗേൾസ് (യു-16 ജാവലിൻ ത്രോ, 500ഗ്രാം): 1. ജെഫി മറിയം, സെന്റ് വിൻസെന്റ്, 2.കൃഷ്ണ മനോജ്, മൗണ്ട് കാർമൽ, കൊല്ലം
ഗേൾസ് (യു-10, 50 മീറ്റർ): 1.സ്വപ്ന സുരേഷ്, ഇൻഫെന്റ് ജീസസ് എച്ച്.എസ്.എസ് 2.എസ്.സോന, മൗണ്ട് കാർമൽ കൊല്ലം
പുരുഷന്മാർ(400 മീറ്റർ): 1.മുഹമ്മദ് ഫാറൂഖ്, ബി.എച്ച്,എസ്.എസ് പുനലൂർ, 2.ജിഷ്ണു രാജ്, സെന്റ് ജോൺസ് കോളേജ് അഞ്ചൽ
പുരുഷന്മാർ (1500 മീറ്റർ): 1.ബി.സനൽ, ബി.എച്ച്.എസ്.എസ് പുനലൂർ, 2.അഭിമന്യു ബാലു, ജി.എച്ച്.എസ്.കുഴിമതിക്കാട്
പുരുഷന്മാർ (10000 മീറ്റർ): 1.ബി.കണ്ണൻ, ക്യു,എ,സി, ആർ.വിഷ്ണു, ടി,കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്
പുരുഷന്മാരുടെ (ഷോട്ട്പുട്ട് 7.625കിലോ): 1.സോണിരാജ്, ക്യു.എ,സി 2.ആർ.എ.അഭിരാം, ക്യു.എ.സി
ജൂനിയർ മെൻ (യു-20, 400മീറ്റർ): 1. ആദിത്യ ദിനേശ്, സായി കൊല്ലം, 2.എസ്.അഫ്താബ്, കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട
ജൂനിയർ മെൻ (യു-20, 1500മീറ്റർ): 1.എ.അശ്വന്ത്, സെന്റ് ജോൺസ് കോളേജ്. അഞ്ചൽ, 2.ടി. ഹരികുമാർ, ക്യു.എ.സി
ജൂനിയർ മെൻ (യു-20, 10000മീറ്റർ): 1.എ.വിഷ്ണു, ക്യു.എ.സി, 2.നന്ദു രാജ്, സെന്റ് ജോൺസ് കോളേജ് അഞ്ചൽ
ജൂനിയർ മെൻ (യു-20, ലോംഗ് ജമ്പ്): 1.ഡി.മുകുന്ദ്, സി.എച്ച്.എസ് കൊല്ലം, 2. ക്രിസ്റ്റിൻ സന്തോഷ്, സി.എച്ച്.എസ് കൊല്ലം
ജൂനിയർ മെൻ (യു-20, ഹൈ ജമ്പ്): 1.എം.ഇമാനുവേൽ, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്. 2.എസ്.അരവിന്ദ്, മാർത്തോമ കോളേജ്
ജൂനിയർ മെൻ (യു-20, ഷോട്ട്പുട്ട്, 6കിലോ): 1.അലൻ.സി.ബാബു, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്. 2.എ.പി അൻഫാസ്, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്.
യൂത്ത് ബോയ്സ് (യു-18, 400 മീറ്റർ): 1.അർജുൻ ജിജി, ക്യു,എ,സി, 2.ഷിനോ.എം.അനിൽ, സെന്റ് ഗോരേത്തി.എച്ച്.എസ്.എസ് പുനലൂർ
ബോയ്സ് (യു-16, ഹൈജമ്പ്): 1.ആനന്ദ് മനോജ്, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്, 2.എസ്. ഖാലിദ്, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്
ബോയ്സ് (യു-10, 50 മീറ്റർ): 1.എ.ഹിഷാം, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ് 2.എ,മുഹമ്മദ് അജ്മൽ ഇന്ത്യൻ പബ്ലിക്ക് സ്കൂൾ കൊല്ലം
ബോയ്സ് (യു-10, 100 മീറ്റർ): 1.ആരോൺ.എസ്.മാത്യു, വിമലാ സെൻട്രൽ സ്കൂൾ, 2. എ.ഹിഷാം, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ്