snd
ഒറ്റക്കൽ ശാഖയിലെ മഹാസമാധി ദിനാചരണം യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: രാജ്യത്ത് അടിച്ചമർത്തപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജാവിദ്യാധരൻ പറഞ്ഞു. പുനലൂർ യൂണിയനിലെ 3090-ാം നമ്പർ ഒറ്റക്കൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാഖാ പ്രസിഡന്റ് സി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എൻ. ശശിധരൻ, സെക്രട്ടറി ആർ. രാജ്മോഹൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ശ്യാമള, സെക്രട്ടറി സജിത, ശാഖാ കമ്മിറ്റി അംഗങ്ങളായ ജി. സുലോചന, ശാന്തകുമാരി, എസ്. മിനി, രജനി, ലീലാമണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗുരുദേവ ഭാഗവതപാരായണം, ഉപവാസ വ്രതം, സമൂഹ പ്രാർത്ഥന, അഖണ്ഡനാമ ജപം, കഞ്ഞി സദ്യ എന്നിവ നടന്നു.