കൊല്ലം: രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി സന്തോഷ് ഗോൽകുണ്ട കാശ്മീർ മുതൽ കന്യാകുമാരി വരെ നടത്തുന്ന സൈക്കിൾ യാത്രക്ക് കൊല്ലത്ത് സ്വീകരണം നൽകി.
ജനാധിപത്യ മതേതര മൂല്യങ്ങൾ തകർക്കുവാനും ഒരു ഭാഷയും ഒരു സംസ്കാരവും അടിച്ചേല്പിക്കാനും ബി.ജെ.പിയും സംഘപരിവാറും ശ്രമം നടത്തുന്ന വേളയിൽ ഇത്തരം പ്രതിരോധങ്ങൾ അത്യന്താപേക്ഷിതമാണെന്ന് യൂത്ത് കോൺഗ്രസ് കൊല്ലത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രതീഷ് കുമാർ, ഗീതാകൃഷ്ണൻ, ആർ.എസ്.അബിൻ, അനീഷ് പടപ്പകര, വിഷ്ണുവിജയൻ, യദുകൃഷ്ണൻ, ഒ.ബി രാജേഷ്, ശരത് മോഹൻ, കൗശിക്, അജു ചിന്നക്കട, ഷാ സലിം, ഹർഷാദ്, മുനീർബാനു, ഉല്ലാസ്, അർജുൻ തുടങ്ങിയവർ സംസാരിച്ചു.