f
എസ്.എൻ.ഡി.പി യോഗം നിലമേൽ 1066-ാം നമ്പർ ശാഖാ സംഘടിപ്പിച്ച സമ്മേളനം പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ശ്രീനാരായണ ഗുരുദേവനെപ്പോലെ ലോകം അംഗീകരിക്കുന്ന ആചാര്യന്മാർ ഇന്നോളം ലോകത്ത് ഉണ്ടായിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് പറഞ്ഞു. നിലമേൽ 1066-ാം നമ്പർ ശാഖയിഷ നടന്ന സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും സ്നേഹിക്കാനാണ് ഗുരുദേവൻ പഠിപ്പിച്ചത്. കുട്ടികളെ നിർബന്ധമായും ഗുരുദേവ ദർശനങ്ങൾ പഠിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശാഖാ പ്രസിഡന്റ് ഡോ.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് മുഖ്യ പ്രഭാഷണം നടത്തി. ദേവരാജൻ കുളത്തൂപ്പുഴ ആത്മീയ പ്രഭാഷണം നടത്തി.യോഗം ഡയറക്ടർ പി.കെ. സുമേഷ്, പാങ്ങലുകാട് ജി. ശശിധരൻ, വി. അമ്പിളിദാസൻ, കെ.എം. മാധുരി എന്നിവർ സംസാരിച്ചു.സമൂഹപ്രാർത്ഥന, ഗുരു പുഷ്പാഞ്ജലി, പന്തിഭോജനം, ഉന്നത വിജയം നേടിയ കുട്ടികളെയും വനിതാസംഘം കേന്ദ്ര കമ്മിറ്റി നടത്തിയ കലാമത്സരങ്ങളിലെ വിജയികളെ അനുമോദിക്ക ൽ, ചികിത്സാ സഹായ വിതരണം തുടങ്ങിയവ നടന്നു.സെക്രട്ടറി ആർ.ഐ. രാജേഷ് കുമാർ സ്വാഗതവും ബി. മണി രാജൻ നന്ദിയും പറഞ്ഞു.