ചാത്തന്നൂർ: മുള ദിനാചരണത്തോടനുബന്ധിച്ച് ഇടനാട് ഗവ. എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾ സ്‌കൂൾ അങ്കണത്തിലെ മുളയെ ഹാരമാണിയിച്ചും ദീപം കൊളുത്തിയും വന്ദിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. മനോജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് വാർഡ് മെമ്പർ പി. ഉഷാദേവി ഉദ്ഘാടനം ചെയ്തു. എ. നസീറ, ഗിരിജ, ജ്യോതി, ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപികമാരായ സൂസന്നമ്മ, രമ്യ, സിനി, റോസമ്മ, മറിയാമ്മ എന്നിവർ നേതൃത്വം നൽകി. പ്രഥമാദ്ധ്യാപിക ജി.വി. ജ്യോതി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. കുഞ്ഞുമോൾ നന്ദിയും പറഞ്ഞു.