പുത്തുർ: പുവറ്റൂർ ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസിൽ നടന്ന 14-ാമത് സംസ്ഥാന സബ്ജൂനിയർ സെപക്താ ക്രോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കാസർകോടും വനിതാ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്തു. എസ്.ടി.എ.കെ . സംസ്ഥാന പ്രസിഡന്റ് പി.കെ.അയൂബ് അധ്യക്ഷനായി. സമ്മാന വിതരണം സ്‌പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് നിർവഹിച്ചു. താരങ്ങളെ സ്‌കൂൾ മാനേജർ കെ.ടി.സതീഷ്‌കുമാർ അനുമോദിച്ചു. ജില്ല പഞ്ചായത്തംഗം ആർ.രശ്മി, പി.ടി.എ. പ്രസിഡന്റ് പൂവറ്റൂർ സുരേന്ദ്രൻ, വാർഡംഗങ്ങളായ സുനിൽകുമാർ,ഗീതാദേവി,ആൾ ഇന്ത്യ ഫെഡറേഷൻ നോമിനി എം.കെ.പ്രേംകൃഷ്ണൻ, കലയപുരം എൻ.ശിവൻപിള്ള, രതീഷ് പി.ആർ,സന്ധ്യ,റഫീഖ്.കെ എന്നിവർ സംസാരിച്ചു.