h
കടയ്ക്കാമൺ തോട്ടിലേക്ക് വീണ ജീപ്പ്

പത്തനാപുരം: നിർത്തിയിട്ടിരുന്ന ജീപ്പിൽ കുട്ടികൾ കയറി ഗിയർ മാറി കളിച്ചതോടെ വാഹനം നിരങ്ങി നീങ്ങി തോട്ടിൽ വീണു.കടയ്ക്കാമണ്ണിൽ ഇന്നലെ 11 മണിയോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ പുനലൂർ സ്വദേശിയുടേതായിരുന്നു ജീപ്പ്. ഇറക്കത്ത് ജീപ്പ് നിറുത്തിയിട്ടിരിക്കുകയായിരുന്നു. മടങ്ങി എത്തിയപ്പോൾ തോട്ടിൽ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു ജീപ്പ് . റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ജീപ്പിൽ കയറി ഗിയർ മാറ്റിയെന്നും വാഹനം നീങ്ങിയപ്പോൾ കുട്ടികൾ പുറത്ത് ചാടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു. നല്ല ആഴമുള്ള മൊട്ടക്കുഴി ഭാഗത്താണ് ജീപ്പ് പതിച്ചത്. ക്രയിൻ ഉപയോഗിച്ച് ജീപ്പ് കരയ്ക്കെടുത്തു. ഇതേ സ്ഥലത്ത് ഒന്നര വർഷം മുമ്പ് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കയറിയ കുട്ടി ഗിയർ മാറ്റി തോട്ടിൽ വീണ സംഭവവും നടന്നിട്ടുണ്ട്.