കൊല്ലം: കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച പത്തംഗ രാജ്യസഭാ കമ്മിറ്റി കോവളത്ത് യോഗം ചേർന്നു. കമ്മിറ്റി ചെയർമാൻ എ. നവനീതകൃഷ്ണൻ എം.പിക്ക് കാഷ്യൂ പ്രൊസസേഴ്സ് ആന്റ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ശശിധരൻപിള്ള, ജനറൽ സെക്രട്ടറി. ബി. ജയപ്രകാശ്, എൻ. വിജയൻ, എൻ. ഭരതൻ, എസ്. ശ്രീകുമാർ എന്നിവർ വ്യവസായത്തിലെ പ്രതിസന്ധിയുടെ വിശദാംശങ്ങളും പുനരുദ്ധരിക്കാൻ വേണ്ട നിർദ്ദേശങ്ങളും അടങ്ങിയ നിവേദനം നൽകി.