
കൊല്ലം: ശ്രീനാരായണ പ്രാർത്ഥനാസമിതിയുടെ ആഭിമുഖ്യത്തിൽ മഹാ സമാധിദിനം ആചരിച്ചു.രാവിലെ 8.30 ന് കേന്ദ്രകമ്മിറ്റി ഓഫീസിലെ ഗുരുദേവപ്രതിഷ്ഠയിൽ പൂജാദികർമ്മങ്ങൾ നടത്തിയതിനുശേഷം മതാതീത നഗറിൽ ഉഷ കുന്നത്തൂർ ഭദ്രദീപം തെളിച്ചു. തുടർന്ന് ഉപവാസവും പ്രാർത്ഥനയും നടന്നു. ഗുരുദേവദർശനങ്ങളെകുറിച്ച് കുന്നത്തൂർ വിജയൻ,സെക്രട്ടറി ബാലകൃഷ്ണൻ ചവറ, വിമല തുടങ്ങിയവർ സംസാരിച്ചു.