ശാസ്താംകോട്ട : സി.പി.എം ചരിത്ര രചനയുടെ ഭാഗമായി കുന്നത്തൂർ ഏരിയാതല ശില്പശാല ഭരണിക്കാവ് സി.കെ. തങ്കപ്പൻ സ്മാരക ഹാളിൽ നടന്നു . ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരെയും അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചവരെയും ആദരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉണ്ണിക്കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ആദ്യകാല കമ്മ്യൂണിസ്റ്റ് സമര പോരാളികളെ ഏരിയാ സെക്രട്ടറി ഡോ.പി.കെ. ഗോപൻ ആദരിച്ചു.
ചരിത്രരചനാ സമിതി ചെയർമാൻ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഡോ.കെ.ബി. ശെൽവമണി സ്വാഗതം പറഞ്ഞു. ചരിത്രഘടനയെ സംബന്ധിച്ച് പ്രൊഫ. ശ്രീവത്സനും രീതിശാസ്ത്രത്തെ പറ്റി രാജു സെബാസ്ത്യനും ക്ലാസ് നയിച്ചു. ഡോ.പി.കെ. ഗോപൻ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. രവികുമാർ , എൻ. യശ്പാൽ, എസ്. ശശികുമാർ, ആർ. തുളസീധരൻപിള്ള, സി.എസ്. പ്രദീപ്, ഇ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.