ഓച്ചിറ: ഹിന്ദു ഐക്യവേദി ഓച്ചിറ ചങ്ങൻകുളങ്ങര സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ ജന്മദിനം ആഘോഷിച്ചു. ക്ഷേത്ര സംരക്ഷണസമിതി താലൂക്ക് സെക്രട്ടറി ആർ. ധനരാജൻ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുരക്ഷാനിധി ഉദ്‌ഘാടനം ചങ്ങൻകുളങ്ങര പറയാട്ട് വീട്ടിൽ അശോകനിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് താലൂക്ക് സമിതി പ്രസിഡന്റ് ഓച്ചിറ രവികുമാർ നിർവഹിച്ചു. പഞ്ചായത്ത് സമിതി ട്രഷറർ സന്തോഷ് സ്വാഗതം പറഞ്ഞു.