വിവിധ മേഖലകളിൽ നഗര വികസന പ്രൊഫഷണലുകൾ സന്ദർശനം നടത്തി
നഗരസഭ ആതിഥ്യമേകിയ കോൺക്ലേവ് സമാപിച്ചു
കൊല്ലം: രാജ്യാന്തര നിലവാരത്തിലേക്ക് കൊല്ലം നഗരത്തെ മാറ്റാനുള്ള രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നഗരവികസന പ്രൊഫഷണലുകളുടെ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. കൊല്ലം നഗരസഭയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യയുടെയും നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിയ കോൺക്ലേവിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനവും വിലയിരുത്തലും.
തങ്കശേരി, വാടി കടപ്പുറം, കൊല്ലം ബീച്ച്, തങ്കശേരി ഹെറിറ്റേജ് സോൺ, മൺറോതുരുത്ത്, ആശ്രാമം മൈതാനം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. നഗരസഭാംഗങ്ങൾ, ഐ.യു.ഡി.ഐ ഭാരവാഹികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള അർബൻ ഡിസൈനേഴ്‌സ് എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്നചർച്ചകളുടെ അടിസ്ഥാനത്തിലാണ് സന്ദർശിക്കേണ്ട സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യ
പ്രസിഡന്റ് അനുരാഗ് ചൗഫ്‌ലാ, സ്ഥാപക പ്രസിഡന്റ് പ്രൊഫ.കെ.ടി.രവീന്ദ്രനാഥ്, പല്ലവി കുൽക്കർണി, മിനാൾ സാഗരെ, ഉജാൻ ഘോഷ് തുടങ്ങിയവരായിരുന്നു സംഘത്തിൽ.
................
ഫിഷറീസ്, പരമ്പരാഗത വ്യവസായം, ടൂറിസം, സേവനമേഖല എന്നിവയ്‌ക്ക് പ്രാധാന്യം
ഈ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കി വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കും
ഏതൊക്കെ സ്ഥലങ്ങളിൽ എങ്ങനെ പദ്ധതി നടപ്പിലാക്കണമെന്ന് വിലയിരുത്തി.
നഗരസഭയുടെ സഹകരണത്തോടെ തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും
.....................
സമ്പദ് വ്യവസ്ഥയെ ദൃഢപ്പെടുത്തുന്നതിനുള്ള ഘടകങ്ങൾക്ക് മുൻതൂക്കം നൽകിയാകും കൊല്ലം നഗരത്തിന്റെ വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
ഡോ.മനോജ് കിണി
സെക്രട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ ഡിസൈനേഴ്സ് ഇന്ത്യ