കരുനാഗപ്പള്ളി: നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആയിരംതെങ്ങ് കണ്ടൽ വനത്തിലേക്ക് കണ്ടൽ പഠനയാത്രയും കണ്ടൽ വിത്ത് ശേഖരണവും സംഘടിപ്പിച്ചു. ശുദ്ധജല കണ്ടലുകളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകൻ ജി. മഞ്ജുക്കുട്ടൻ വിശദീകരിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. ബെറ്റ്‌സൺ വർഗീസ്, ഇന്ദ്രജിത്ത്, മുഹമ്മദ് ഉനൈസ്, സുമയ്യ, അനുശ്രീ, ഷെയിൻ, അസർ മുണ്ടപ്പള്ളി, സക്കറിയ, സാജിദ്, ആനന്ദ് എന്നിവർ നേതൃത്വം നൽകി. ശേഖരിച്ച കണ്ടൽവിത്തുകൾ പള്ളിക്കലാറിന്റെ തീരത്ത് നട്ടുപിടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.