കൊല്ലം: ചവറയിൽ വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന നൃത്താധ്യാപിക മരിച്ച കേസിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്‌തു. ചവറ ചെറുശ്ശേരി ഭാഗം മഞ്ജീരത്തിൽ ദീപ്‌തി കുമാറിന്റെ ഭാര്യ മഞ്ജുവാണ് (42) മരിച്ചത്. കഴിഞ്ഞ 15ന് പുലർച്ചെ അവശനിലയിൽ കണ്ട മഞ്ജുവിനെ മക്കൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കളാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിൽസയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ആയിരുന്നു മരണം. മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദുരൂഹ മരണത്തിനാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത ഭർത്താവ് ദീപ്‌തികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും.
പൂജിത ,ശ്രീഹരി എന്നിവരാണ് മക്കൾ .