പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ മഹാസമാധി ദിനാചരണം വിവിധ ചടങ്ങുകളോടെ നടന്നു. ഉപവാസ മഹായജ്ഞം പൊന്നമ്മ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരു പുഷ്പാഞ്ജലി , ഗുരുപൂജ എന്നിവ നടന്നു. സമാധി ദിന അനുസ്മരണ സമ്മേളനം യോഗം ഡയറക്ടർ ബോർഡ് മെമ്പർ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ലൈലാ ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. സജീവ്കുമാർ സ്വാഗതം പറഞ്ഞു.
കുളത്തൂർ കോലത്തുകര ഇ. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ വി.ജെ.ഹരിലാൽ, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ്, വാർഡംഗം സി. അനിൽകുമാർ, ലേഖ ബിജു, ഗിരീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വി. സന്തോഷ് കുമാർ നന്ദി പറഞ്ഞു.