കൊട്ടാരക്കര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശിംഗ നാടിന്റെ ആഭിമുഖ്യത്തിൽ പവിത്രേശ്വരം കെ.എൻ.എൻ.എം എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജൂനിയർ ചേംബർ ഇന്റർനാഷണൽ ക്വയിലോൺ മെട്രോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് എം.പി.ടി.എ പ്രസിഡന്റ് രജിത ലാൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ക്വയിലോൺ മെട്രോ പ്രസിഡന്റ് എ. ഷിബുലു, ഐ,എം.എ ദേശിംഗനാട് പ്രസിഡന്റ് ഡോ. സിനി പ്രിയദർശിനി, ജെ.സി.ഐ വനിതാവേദി അദ്ധ്യക്ഷ എസ്.ആർ. ശ്രീജ, ഡോ.കെ. ഡോക്ടർ, ഡോ. ബിന്ദു, സി.പി. ജിത, രഞ്ജിനി, അഭിഷേക് തുടങ്ങിയവർ സംസാരിച്ചു
ക്യാമ്പിനോട് അനുബന്ധിച്ച് സൗജന്യ ഹീമോ ഗ്ലോബിൻ നിർണ്ണയവും, സപ്പ്ളിമെന്റുകളുടെയും മരുന്നുകളുടെയും വിതരണവും നടന്നു. ജെ.സി.ഐയുടെ നയൻ പ്രയാസ് പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് ആവശ്യമായ സാനിറ്ററി നാപ്കിൻ വിതരണവും എസ്.ആർ. ശ്രീജ നിർവഹിച്ചു.