പുനലൂർ: ഉറുകുന്ന് കനാൽ റോഡിൽ നിന്ന് ആരംഭിച്ച് കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ അണ്ടൂർപച്ച പെട്രോൾ പമ്പിന് സമീപത്ത് എത്തുന്ന റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ശേഷിക്കുന്ന ഭാഗങ്ങൾ കൂടി നവീകരിക്കാൻ മൂന്ന് ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി നാട്ടുകാരെ അറിയിച്ചു. തെന്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിളള അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉറുകുന്ന് സുനിൽകുമാർ, ബി. ശശികുമാർ, എസ്. സദാനന്ദൻ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.