കൊല്ലം: അധികാരികൾ അധരവ്യായാമം അവസാനിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ആലപ്പാട്ടെ കരിമണൽ ഖനനം പൂർണമായും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമരസമിതിയും ജില്ലാ ഐക്യദാർഢ്യ സമിതിയും സംയുക്തമായി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരടിൽ മാനുഷിക പരിഗണന കണ്ടെത്തുന്നവർ, ആലപ്പാട്ടുകാർ ജനിച്ച മണ്ണിൽ ജീവിക്കാൻ നടത്തുന്ന പോരാട്ടം കാണാതെ പോകുന്നത് വിരോധാഭാസമാണെന്നും സുധീരൻ പറഞ്ഞു. സി.ആർ. നീലകണ്ഠൻ, കെ. കരുണാകരൻപിള്ള, ടി.കെ. വിനോദൻ, വി.കെ. സന്തോഷ്‌കുമാർ, ഷൈല കെ. ജോൺ, എ. ജയിംസ്, ഫ്രാൻസിസ്. ജെ. നെറ്റോ, സുരേന്ദ്രബാബു, പ്രസാദ്, രാജീവ് രാജധാനി, കാർത്തിക് ശശി തുടങ്ങിയവർ സംസാരിച്ചു. കെ. ചന്ദ്രബോസ്, ക്രിസ്റ്റഫർ ഡികോസ്റ്റ, വി.കെ. സന്തോഷ് കുമാർ, കെ.സി. ശ്രീകുമാർ, ബാബു ലിയോൺസ്, ഇഗ്നേഷ്യസ് റോബർട്ട് തുടങ്ങിയവർ പങ്കെടുത്തു.